Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Glasgow

2026 ഗ്ലാ​സ്‌​ഗോ കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് നാ​ളെ മു​ത​ല്‍

ഗ്ലാ​സ്‌​ഗോ: ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ന്‍റെ ആ​ര​വം അ​ട​ങ്ങു​ന്ന​തി​നു മു​മ്പ്, മ​റ്റൊ​രു വ​മ്പ​ന്‍ കാ​യി​കവി​നോ​ദ​ത്തി​നു തി​രി​തെ​ളി​യു​ന്നു. 2026 കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് നാ​ളെ മു​ത​ല്‍ സ്‌​കോ​ട്‌​ല​ന്‍​ഡി​ന്‍റെ ഗ്ലാ​സ്‌​ഗോയി​ല്‍.

ഓ​ഗ​സ്റ്റ് ര​ണ്ടു​വ​രെ നീ​ളു​ന്ന 23-ാമ​ത് കോ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ. ഉ​ദ്ഘാ​ട​നദി​നം ബൗ​ള്‍​സ് പ്രാ​ഥ​മി​ക റൗ​ണ്ട് അ​ര​ങ്ങേ​റും. ഇ​ന്ത്യ​യു​ടെ പു​രു​ഷ-​വ​നി​താ ടീം ​മ​ത്സ​ര​ത്തി​ന് ഇ​റ​ങ്ങു​ന്നു​ണ്ട്. ഇ​ന്ത്യ​ന്‍ സ​മ​യം ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നാ​ണ് ബൗ​ള്‍​സ് മ​ത്സ​രം. തു​ട​ര്‍​ന്ന് രാ​ത്രി 10.30ന് ​വ​ര്‍​ണാ​ഭ​മാ​യ ഉ​ദ്ഘാ​ട​നച്ച​ട​ങ്ങ് അ​ര​ങ്ങേ​റും.

3000 താ​ര​ങ്ങ​ള്‍

ഇത്തവണ കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ 74 രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നാ​യി 3000 താ​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കും. 11 കാ​യി​ക ഇ​ന​ങ്ങ​ളി​ലാ​യി 215 മെ​ഡ​ല്‍ പോ​രാ​ട്ട​ങ്ങ​ള്‍ ന​ട​ക്കും. ഏ​ഴ് വേ​ദി​ക​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍. ഗ്ലാ​സ്‌​ഗോ​യി​ലെ ദ ​ഹൈ​ഡ്രോ​യാ​ണ് പ്ര​ധാ​ന വേ​ദി. ഗ്ലാ​മ​ർ ഇ​ന​മാ​യ അ​ത്‌​ല​റ്റി​ക്‌​സ് അ​ര​ങ്ങേ​റു​ന്ന​ത് സ്‌​കോ​ട്ട്സ്റ്റൗ​ണ്‍ സ്റ്റേ​ഡി​യ​ത്തി​ലാ​ണ്. 27 മു​ത​ല്‍ ഓ​ഗ​സ്റ്റ് ഒ​ന്നു​വ​രെ​യാ​ണ് അ​ത്‌ല​റ്റി​ക്‌​സ്. അ​ത്‌​ല​റ്റി​ക്‌​സി​ന്‍റെ ആ​ദ്യ​ദി​നം ഒ​മ്പ​ത് ഫൈ​ന​ലു​ക​ള്‍ അ​ര​ങ്ങേ​റും. ആ​കെ 59 ഗോ​ള്‍​ഡ് പോ​രാ​ട്ട​ങ്ങ​ളാ​ണ് അ​ത്‌​ല​റ്റി​ക്‌​സി​ല്‍ ഉ​ള്ള​ത്.

ഇ​ന്ത്യ​ക്ക് 126 അം​ഗം

23-ാം കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ ഇ​ന്ത്യ​ക്ക് 126 അം​ഗ​സം​ഘം. 78 പു​രു​ഷ​ന്മാ​രും 48 വ​നി​ത​ക​ളും ഉ​ള്‍​പ്പെ​ടെ​യാ​ണി​ത്. അ​ത്‌​ല​റ്റി​ക്‌​സി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ താ​ര​ങ്ങ​ള്‍ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്. 22 പു​രു​ഷ​ന്മാ​രും 10 വ​നി​ത​ക​ളും ഉ​ള്‍​പ്പെ​ടെ 32 താ​ര​ങ്ങ​ള്‍ അ​ത്‌​ല​റ്റി​ക്‌​സി​ല്‍ ഇ​ന്ത്യ​ക്കാ​യി ഇ​റ​ങ്ങും. ജാ​വ​ലി​വ​ന്‍ ത്രോ ​സൂ​പ്പ​ര്‍ താ​രം നീ​ര​ജ് ചോ​പ്ര, മ​ല​യാ​ളി ലോം​ഗ്ജം​പ​ര്‍ എം. ​ശ്രീ​ശ​ങ്ക​ര്‍, ഗു​രി​ന്ദ​ര്‍​വീ​ര്‍ സിം​ഗ്, അ​നി​മേ​ഷ് കു​ജൂ​ര്‍, തേ​ജ​സ്വി​ന്‍ ശ​ങ്ക​ര്‍ തു​ട​ങ്ങി​യ​വ​രാ​ണ് അ​ത്‌​ല​റ്റി​ക്‌​സി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ള്‍.

മ​ല​യാ​ളി മ​ഹാ​ത്മ്യം

ശ്രീ​ശ​ങ്ക​ര്‍ അ​ട​ക്കം ഏ​ഴ് മ​ല​യാ​ളി താ​ര​ങ്ങ​ളാ​ണ് ഇ​ന്ത്യ​ക്കാ​യി കോ​മ​ണ്‍​വെ​ല്‍​ത്തി​ല്‍ പോ​രാ​ട്ട​ത്തി​ന് ഇ​റ​ങ്ങു​ന്ന​ത്. അ​തേ​സ​മ​യം, തി​രു​വ​ന​ന്ത​പു​രം സാ​യി​യു​ടെ കീ​ഴി​ലു​ള്ള എ​ട്ട് താ​ര​ങ്ങ​ളു​ണ്ടെ​ന്ന​തും ശ്ര​ദ്ധേ​യം. ശ്രീ​ശ​ങ്ക​റി​നു പി​ന്നാ​ലെ അ​ന്‍​സ ബാ​ബ (400 മീ​റ്റ​ര്‍), സ​ജ​ന്‍ പ്ര​കാ​ശ് (നീ​ന്ത​ല്‍), മു​ഹ​മ്മ​ദ് ബേ​സി​ല്‍ (പാ​രാ അ​ത്‌ല​റ്റി​ക്‌​സ്), കെ.​പി. സ്വാ​തി​ഷ് (ജിം​നാ​സ്റ്റി​ക്‌​സ്) എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​ന്‍ സം​ഘ​ത്തി​ലെ മ​ല​യാ​ളി​ക​ള്‍. ശ്രീ​ശ​ങ്ക​ര്‍, അ​ന്‍​സ, നീ​രു പ​ത​ക്ക്, സ​ന്തോ​ഷ് കു​മാ​ര്‍, ര​ഷ്ദീ​പ് കു​മാ​ര്‍, രാ​ജേ​ഷ് ര​മേ​ഷ്, ടി.​കെ. വി​ശാ​ല്‍, മു​ഹ​മ്മ​ദ് ബേ​സി​ല്‍ എ​ന്നി​വ​രാ​ണ് തി​രു​വ​ന​ന്ത​പു​രം സാ​യി​യു​ടെ കീ​ഴി​ല്‍ പ​രി​ശീ​ലി​ച്ച​വ​ര്‍.

ആ​ദ്യ മ​ല​യാ​ളി

കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് ജിം​നാ​സ്റ്റി​ക്‌​സി​നു യോ​ഗ്യ​ത നേ​ടു​ന്ന ആ​ദ്യ മ​ല​യാ​ളി​യാ​ണ് കൈ​തേ​രി പു​ത്ത​ല​ത്ത് സ്വാ​തി​ഷ് എ​ന്ന കെ.​പി. സ്വാ​തി​ഷ്. ആ​ര്‍​ട്ടി​സ്റ്റി​ക് ജം​നാ​സ്റ്റി​ക്‌​സി​ല്‍ ദേ​ശീ​യ സ്വ​ര്‍​ണജേ​താ​വാ​കു​ന്ന ആ​ദ്യ മ​ല​യാ​ളി​യെ​ന്ന നേ​ട്ട​വും സ്വാ​തി​ഷി​നു സ്വ​ന്തം. ക​ണ്ണൂ​ര്‍ കൂ​ത്തു​പ​റ​മ്പ് കൈ​തേ​രി സ്വ​ദേ​ശി​യാ​ണ് സ്വാ​തി​ഷ്.

22 സ്വ​ര്‍​ണ​വും 16 വെ​ള്ളി​യും 23 വെ​ങ്ക​ല​വും അ​ട​ക്കം 61 മെ​ഡ​ല്‍ 2022ല്‍ ​ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. 2030ല്‍ ​അ​ഹ​മ്മ​ദാ​ബാ​ദി​ല്‍​വ​ച്ചാ​ണ് ക​മോ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് അ​ര​ങ്ങേ​റു​ന്ന​ത്.

Latest News

Corehub Up